Latest NewsNationalNews

സുന്ദരിയാകാന്‍ ബ്യൂട്ടി പാര്‍ലറിലേക്ക്, ഫേഷ്യല്‍ ചെയ്ത് മുഖം പൊള്ളിയപ്പോഴും കുറ്റം യുവതിക്ക്

സുന്ദരിയാകാനായി ബ്യൂട്ടി പാര്‍ലറില്‍ പോയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ഐ.ഐ.ടി. ഗുവഹാത്തിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഡോ: ബിനിത നാഥ് ആണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ലോകത്തോട് പറഞ്ഞത്. ആസാം സില്‍ച്ചാറിലെ ശാരദ പാര്‍ലറിലാണ് ബിനിത ഫേഷ്യല്‍ ചെയ്തത്. ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്ത് മുഖം പൊള്ളിയ സംഭവത്തില്‍ യുവതിയുടെ മേല്‍ കുറ്റമാരോപിച്ച് ബ്യൂട്ടി പാര്‍ലര്‍ ഉടമ രംഗത്തെത്തി.

മുഖം മുഴുവനും പൊള്ളലേറ്റ പാടുകള്‍ നിറഞ്ഞ അവസ്ഥയില്‍ ബിനിത ഫേസ്ബുക് ലൈവ് ചെയ്യുകയായിരുന്നു. ആസാം സില്‍ച്ചാറിലെ ശാരദ പാര്‍ലറിലാണ് ബിനിത ഫേഷ്യല്‍ ചെയ്തത്. ഫേഷ്യല്‍ മാസ്‌ക് ഇട്ടതും മുഖത്തു തിളച്ച എന്ന വീഴുന്ന പോലുള്ള പ്രതീതിയാണുണ്ടായത്. വേദനകൊണ്ട് പുളഞ്ഞ ബിനിതയുടെ മുഖത്തു പുരട്ടിയ മിശ്രിതം ഉടന്‍ തന്നെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ നീക്കം ചെയ്ത് ഐസ് ബാഗുകള്‍ കൊണ്ട് മൂടി. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. അധികം വൈകാതെ തന്നെ ബിനിത ഡോക്ടറെ കാണുകയും ചെയ്തു.

സുഹൃത്തിന്റെ വിവാഹത്തിനായി തയാറെടുത്ത ബിനിത തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം നേരിടേണ്ടി വരികയായിരുന്നു. ഈ സംഭവത്തോട് കൂടി താന്‍ സന്തോഷത്തോടെ പങ്കെടുക്കാന്‍ കരുതിയിരുന്ന കാര്യവും ശോഭകെട്ടു എന്ന് ബിനിത. സ്ഥിരമായി പാര്‍ലറില്‍ പോകുന്ന പ്രകൃതക്കാരിയല്ല താന്‍ എന്നും ത്രെഡിങ് പോലും ചെയ്യാറില്ല എന്നും ഇവര്‍ പറയുന്നു. എന്നാല്‍ പാര്‍ലറില്‍ പോയതും മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാനുണ്ടെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. വേണ്ടെന്നായപ്പോള്‍ ത്രെഡിങ്, വാക്‌സിങ് അതുമല്ലെങ്കില്‍ ബ്ലീച്ച് എന്നായി. തൊലിപ്പുറത്തു ഡീ-ടാന്‍ ചെയ്യാം എന്ന നിലയില്‍ എത്തി. പിന്നീട് ചര്‍മ്മം ബ്ലീച് ചെയ്യുകയായിരുന്നു.

എന്നാല്‍ വീഡിയോ വൈറലായതും പാര്‍ലര്‍ ഉടമയായ ദീപ് ദേബ് റോയ് വിശദീകരണവുമായി രംഗത്തെത്തി. താനും തന്റെ ഭാര്യയും യുവതി നേരിടേണ്ടി വന്ന സാഹചര്യത്തെ അപലപിക്കുന്നു. എന്നാല്‍ അച്ഛന് സുഖമില്ലാത്തത് കാരണം തങ്ങള്‍ രണ്ടും മാറിനിന്ന സമയത്താണ് സംഭവം ഉണ്ടാവുന്നത്. എന്നാല്‍ ഡി-ടാന്‍ ഫേഷ്യല്‍ കഴിഞ്ഞ ഉടന്‍ തന്നെ ബ്ലീച് ചെയ്യേണ്ട എന്ന് ബിനിതയോട് തന്റെ പാര്‍ലര്‍ ജീവനക്കാര്‍ പറഞ്ഞതായി ഉടമ. എന്നാല്‍ അതുവേണം എന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു അവരെന്നും, അതിനാലാണ് അനിഷ്ട സംഭവം ഉണ്ടായതെന്നും ഉടമ പറഞ്ഞു. അവര്‍ പറഞ്ഞതനുസരിച്ചാണ് പാര്‍ലര്‍ ജീവനക്കാര്‍ ചെയ്തതെന്നും ഇയാള്‍ അവകാശവാദമുന്നയിക്കുന്നു.

എന്നാല്‍ ബിനിത ഈ വാദം തള്ളിക്കളഞ്ഞു. സ്വന്തം ചര്‍മ്മം നശിപ്പിക്കാനും വേണ്ടി വിഡ്ഢിയല്ല താന്‍ എന്നിവര്‍ പറയുന്നു. വാട്‌സാപ്പ് ചിത്രങ്ങള്‍ അയച്ച് പരാതി പറഞ്ഞപ്പോള്‍ പോലും മറുപടി നല്‍കാന്‍ പാര്‍ലര്‍ ഉടമ തയാറായില്ലത്രെ. അക്കാരണം കൊണ്ടാണ് ഫേസ്ബുക് ലൈവില്‍ വന്നതെന്നും ബിനിത കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button