CrimeKerala NewsLatest NewsLaw,Local NewsNews

കൂടത്തായി മോഡല്‍ പാലക്കാടും എടുത്തത് 2 വര്‍ഷം

പാലക്കാട് : ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കരിമ്പുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം 59കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടതും പൊലീസിനെ സമീപിച്ചതും.2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്.

തുടര്‍ന്ന് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് ഇവരുടെ വീട്ടില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്. അതേസമയം കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്.

ഇവക്കെല്ലാം പുറമെ ഭര്‍ത്താവിന്റെ മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന കേസിലും ഫസീലക്കെതിരെ ഒറ്റപ്പാലം കോടതിയില്‍ വിചാരണ തുടരുകയാണ്.ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്ന് 71 വയസ്സുള്ള നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. നബീസയുടെ ദുരൂഹമരണം നടന്നത് 2016 ജൂണിലായിരുന്നു .അതേസമയം ഫസീലയുടെ ചിന്താഗതി ഈ ക്രൂരകൃത്യങ്ങളിലേക്ക് എത്തിയത് ഇരുവരോടുമുള്ള മുന്‍ വൈരാഗ്യം മൂലമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button