Kerala NewsLatest News
23-മത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വെച്ച് നടത്താന്‍ ആലോചന; അന്തിമ തീരുമാനം നാളെ
കണ്ണൂര്‍: 23-മത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ ആലോചന. അന്തിമ തീരുമാനം നാളെയുണ്ടാകും. എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് തുടര്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്് ഈ തീരുമാനം.
പ്രതിനിധികളുടെ എണ്ണം, യാത്രാസൗകര്യം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക. 2012-ലാണ് അവസാനമായി കേരളത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അന്ന് കോഴിക്കോട് വെച്ചായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.
കേരളത്തോടൊപ്പം തന്നെ തമിഴ്‌നാടിലും പാര്‍ട്ടി കോണ്‍ഗ്രസ് നടത്താം എന്നൊരു നിര്‍ദ്ദേശവും കേന്ദ്ര കമ്മിറ്റിക്ക് മുമ്പിലുണ്ട്. അന്തിമ തീരുമാനം നാളെ ഉണ്ടാവും.