Editor's ChoiceKerala NewsLatest NewsLocal NewsNationalNews
നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു.

നെടുമ്പാശേരി/ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടു വന്ന 2.03 കിലോഗ്രം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണ്ണത്തിനു വിപണിയിൽ ഒരു കോടി രൂപയിലധികം വിലവരും. ഫ്ളൈ ദുബായി വിമാനത്തിൽ ദുബായിൽ നിന്നു നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ യാത്രക്കാരന്റെ പക്കൽ നിന്ന് 1,167 ഗ്രാം സ്വർണവും ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശി എം. സജാദിൽ നിന്ന് 863 ഗ്രം സ്വർണവുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.