Editor's ChoiceGulfKerala NewsLatest NewsLocal NewsNationalNews

ആശ്വാസം തേടി സ്വപ്നയും ശിവശങ്കറും പറന്ന വഴിയെ കസ്റ്റംസും.

ഇത്തിരി ആശ്വാസത്തിനാണ് ജോലി കഴിഞ്ഞ് സ്വപ്നയെ കാണാൻ പോയതെന്നായിരുന്നു ശിവശങ്കരൻ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ആശ്വാസം തേടി സ്വപ്നയും ശിവശങ്കറും പറന്ന വഴിയെ തെളിവുകൾ തേടി പറക്കാൻ ഒരുങ്ങുകയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1.90 ലക്ഷം കറൻസി കടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണിത്.

സ്വപ്നയ്ക്ക് പരിധിയിൽ കവിഞ്ഞ് ഡോളർ ലഭിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ നിരന്തര ഇടപെടൽ കാരണമാണ് ഡോളർ കൈമാറിയതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഡോളർ കടത്തിയ കാര്യം സ്വപ്ന തന്നെയാണ് അന്വേഷണ ഏജൻസികളോടു സമ്മതിച്ചതും. ഇപ്പോൾ ഇവർ ഒരുമിച്ചുള്ള യാത്രകളെ കുറിച്ച് അന്വേഷണം നടക്കുന്നത് നിലയ്ക്ക് ശിവശങ്കറിന് ലഭിച്ച ആശ്വാസത്തിൻ്റെ അളവും, അളവിന് അനുസരിച്ച് ശിവശങ്കർ സ്വപ്നയ്ക്ക് ചെയ്ത് നൽകിയ സഹായത്തിൻ്റെ മുഴുവൻ വിവരവും പുറത്ത് വന്നേക്കും.

ശിവശങ്കറിൻ്റെ യാത്രകളിലെ ദുരൂഹത ആഴ്ച്ചകൾക്ക് മുൻപേ പുറത്ത് വന്നിരുന്നു. ഐ.എ.എസ്, ഐ.പി.എസ് കേഡറുക ളിലുൾപ്പെടെയുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള വിദേശ യാത്രകൾക്കാണ് ഔദ്യോഗിക പാസ്‌പോർട്ട് അനുവദിക്കുന്നത്. ഈ ഔദ്യോഗിക പാസ്പോർട്ട് കയ്യിലിരിക്കെ തന്നെ ശിവശങ്കരൻ ഔദ്യോഗിക യാത്രകൾക്ക് മറ്റൊരു പാസ്പോർട്ട് ഉപയോഗിച്ചതായി കണ്ടെത്തി യിരുന്നു. ഈ യാത്രകളിലെല്ലാം സ്വപ്ന കൂടെ ഉണ്ടായി രുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. വെള്ളനിറത്തിലുള്ള ഔദ്യോഗിക പാസ്‌പോർട്ടുള്ളവർക്ക് വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി എന്ന പരിഗണന ലഭിക്കും. അതേസമയം, ഔദ്യോഗിക കാര്യങ്ങൾക്ക് മാത്രമേ ഇത്തരം യാത്രകൾക്ക് അനുമതിയുള്ളൂ. വിനോദ, വാണിജ്യ പരിപാടികളിലൊന്നും പങ്കെടുക്കരുത്, ആരുടെയും ആതിഥ്യം സ്വീകരിക്കരുത് തുടങ്ങീ വ്യവസ്ഥകളുമുണ്ട്. പക്ഷെ ശിവശങ്കരൻ ഈ വ്യവസ്ഥകൾ എല്ലാം തന്നെ ലംഘിച്ചിട്ടുമുണ്ട്.

ഫ്ളാറ്റ് നിർമ്മാണത്തിന് റെഡ് ക്രസന്റ് നൽകിയ 3.20 കോടിയുടെ ആദ്യഗഡു 2019 ആഗസ്റ്റ് മൂന്നിന് കവടിയാറിൽ വച്ച് ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്. ഖാലിദാണ് മസ്‌കറ്റ് വഴി ഈ പണം ഈജിപ്റ്റി ലേക്ക് കൊണ്ടുപോയത്. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടാ യിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. ഈ യാത്രയിൽ ശിവശങ്കറും സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,​ യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ പി.എസ്.സരിത്ത് എന്നിവരും മസ്‌കറ്റ് വരെ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. ശിവശങ്കരൻ നടത്തിയ യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നൽകിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 14 യാത്രകളിൽ ആറെണ്ണത്തിലും സ്വർണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ശിവശങ്കറിനൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല ഈ യാത്രകളിലൊക്കെയും ആഡംബര ഹോട്ടലിലാണ് ശിവശങ്കരൻ താമസിച്ചതെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ഐ എ എസ് ഉദ്യോഗസ്ഥന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ ഹോട്ടലിലെ താമസച്ചിലവെന്നും അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായാണ് ശിവശങ്കറിന്റെ വിദേശയാത്രകളെ കുറിച്ചുള്ള രേഖകൾ കസ്റ്റംസ് തേടിയത്. യാത്രക്കിടെ സ്വർണകടത്ത് കേസിലെ പ്രതികൾ ഒപ്പമുണ്ടായിരുന്നതായി കസ്റ്റംസ് ഉറച്ച് വിശ്വസിക്കുന്നു. ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇത് നിഷേധി ക്കുകയായിരുന്നു. മാത്രമല്ല,​ യാത്രാ രേഖകൾ ഹാജരാക്കിയതുമില്ല. ഒടുവിൽ രേഖകൾ കൈമാറാമെന്ന് ധാരണയിലെത്തിയപ്പോഴാണ് ശിവശങ്കരൻ്റെ ആരോഗ്യനില വഷളാവുന്നത്. ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് കോടതിയുടെ അനുമതിയോടെ ശിവശങ്കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. അതിനു ശേഷമായിരിക്കും ഡോളർ കടത്ത് കേസിൽ അറസ്റ്റ് നടപടികളിലേക്ക് കസ്റ്റംസ് കടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button