GamesLatest NewsSports
വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലമില്ല; ബ്രിട്ടനോട് പൊരുതി കീഴടങ്ങി
ടോക്യോ: ഒളിംപിക്സ് വനിതാ ഹോക്കിയില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 4-3 എന്ന സ്കോറിന് ഗ്രേറ്റ് ബ്രിട്ടനോടാണ് ഇന്ത്യ തോറ്റത്. അവസാന ക്വാര്‍ട്ടറില്‍ വഴങ്ങിയ ഗോളാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബ്രിട്ടനുവേണ്ടി ബാള്‍സ്ഡണ്‍, പെര്‍നെ വെബ്, റോബര്‍ടസണ്‍, റെയര്‍ എന്നിവര്‍ ഗോളുകള്‍ നേടി. ഇന്ത്യയ്ക്കു വേണ്ടി ഗുര്‍ജിത് കൌര്‍ രണ്ടു ഗോളും വന്ദന കതാരിയ ഒരു ഗോളും നേടി.
കഴിഞ്ഞ ദിവസം പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. ജര്‍മ്മനിയെ 5-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. മലയാളി താരം പി ആര്‍ ശ്രീജേഷിന്‍റെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുത്തത്. 41 വര്‍ഷത്തിനുശേഷമാണ് പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്