നഗ്നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യും ; യു പിയിൽ ഭീതിപരത്തി ഒരു സംഘം

മീററ്റ്: യു പിയിൽ ഒരു സംഘം നാട്ടിൽ മുഴുവൻ ഭീതി പരത്തുന്നു . നഗ്നരായെത്തി ആദ്യം ഭയപ്പെടുത്തും സ്ത്രീകൾ ഒറ്റയ്ക്കാണെന്ന് കണ്ടാൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യും . ഈ സംഘം യുപിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ഉത്തർപ്രദേശിലെ മീററ്റിൽ ഇത്തരത്തിൽ നാലു കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗ്ന സംഘം സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. സംഭവം നടന്നതായി പരാതി ഉയർന്ന പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ പുരോഗമിക്കുകയാണ്.ഏറ്റവും ഒടുവിൽ നടന്ന സംഭവത്തിൽ, ഭാരാലാ ഗ്രാമത്തിലെ യുവതിയാണ് സംഘത്തിന്റെ അക്രമത്തിന് ഇരയായത്. ജോലിക്ക് പോകുന്ന വഴിയിൽ യുവതി രണ്ടുപേരടങ്ങിയ സംഘം വലിച്ചിഴച്ച് ഒരു കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയാണ് ഉണ്ടായത്. യുവതി അലറിവിളിച്ചതോടെ ഇവർ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ ഗ്രാമവാസികൾ പരിസരത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
തന്നെ വലിച്ചിഴച്ചവർ വസ്ത്രമൊന്നും ധരിച്ചിരുന്നില്ലെന്നാണ് യുവതി നൽകിയ മൊഴി. മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടും അപമാനം ഭയന്നാണ് പുറത്ത് പറയാതിരുന്നതെന്ന് യുവതികൾ പറയുന്നു. ഇതുവരെയും സംഘം യുവതികളെ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പൊലീസ് കഴിഞ്ഞ ദിവസം അതിക്രമമുണ്ടായ സ്ഥലങ്ങളിൽ ഡ്രോൺ പരിശോധന നടത്തി. സിസിടിവി ക്യാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് വനിതാ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.സംഭവം അറിഞ്ഞതോടെ വീടിന് പുറത്തിറങ്ങാത്ത അവസ്ഥയിലാണ് നാട്ടുകാർ .