CrimeKerala NewsLatest NewsNews
പെരിയ ഇരട്ടക്കൊലക്കേസ്: അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ബ്രാഞ്ച് സെക്രട്ടറി രാജു, റജി വര്‍ഗീസ്, ഹരിപ്രസാദ്, സുരേന്ദ്രന്‍, ശാസ്ത മധു എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ നാളെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കും. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെ നേരത്തെ കേസില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠന്‍ കേസില്‍ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.