Latest NewsNationalNews

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ജമ്മു കശ്മീരില്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിന്റെ നിര്‍മാണം ജമ്മു കശ്മീരില്‍ ഉടന്‍ പൂര്‍ത്തിയാകും. ഏകദേശം മൂന്ന് വര്‍ഷം മുമ്ബാണ് കമാനാകൃതിയുള്ള പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ചെനാബ് നദിയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന് രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കാന്‍ സാധിക്കും . കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

‘അദ്ഭുതകരമായ അടിസ്ഥാനസൗകര്യം അണിഞ്ഞൊരുങ്ങുന്നു’ എന്ന കുറിപ്പോടെയാണ് ചെനാബ് പാലത്തിന്റെ ചിത്രം കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമാണിതെന്നും പാലത്തിന്റെ ഉരുക്കു കമാനത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി ഇന്ത്യന്‍ റെയില്‍വെ സ്വന്തമാക്കുകയാണെന്നും ഗോയല്‍ ട്വീറ്റില്‍ കുറിച്ചു .

2017 നവംബറില്‍ നിര്‍മാണം തുടങ്ങിയ പാലത്തിന് 250 കോടി രൂപയാണ് ചെലവ്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് ഈ പാലത്തിന് (നദിയില്‍ നിന്നുള്ള ഉയരം കണക്കാക്കുമ്ബോള്‍ ). പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകള്‍ പാലത്തിനെ താങ്ങി നിര്‍ത്തുന്നു. ശക്തിയേറിയ സ്‌ഫോടനങ്ങളെ അതിജീവിക്കാനും റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button