CinemaCovidDeathEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNewsWorld

ലോക പ്രശസ്‌ത ദക്ഷിണ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു.

കൊറിയ/ ലോക പ്രശസ്‌ത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധാ യകൻ കിം കി ഡുക്ക് അന്തരിച്ചു. 59 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്നായിരുന്നു മരണം. നിരവധി അന്തർദേശീയ പുരസ്‌ ക്കാരങ്ങൾ നേടിയിട്ടുള്ള കിം കി ഡുക്ക് റിഗയ്‌ക്കടുത്തുള്ള കടലോ രത്ത് വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് ലാത്വിയയി ലെത്തു ന്നത്. നേരത്തെ തീരുമാനിച്ചിരുന്ന മീറ്റിങ്ങുകളിൽ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് അദ്ദേഹത്തെ കണ്ടെത്തുന്നതെന്നും, തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക യുമായിരുന്നു എന്നുമാണ് റിപോർട്ടുകൾ പറയുന്നത്. അപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ലാത്വിയൻ മാദ്ധ്യമങ്ങളാണ് വിഖ്യാത സംവിധായന്റെ മരണ വാർത്ത ആദ്യം പുറത്തുവിട്ടത്. കേരള രാജ്യാ ന്തര ചലച്ചിത്ര മേളയിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് കിം കി-ഡുക്ക്.
1960 ഡിസംബർ 20ന് ദക്ഷിണ കൊറിയയിലെ ക്യോംഗ്സംഗ് പ്രവിശ്യ യിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയതുവഴിയാണ് അദ്ദേഹം സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. 2004ൽ കിം കി ഡുകിന്റെ സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചി ത്രോത്സവത്തിലെ പുരസ്‌കാരവും ലഭിച്ചു. ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്‌പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്‌പ്രിംഗ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button