CovidEditor's ChoiceHealthLatest NewsNationalNewsWorld
കൊവിഡ് രോഗിയുമായി സമ്പർക്കം, ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ക്വാറന്റീനില്‍ പ്രവേശിച്ചു.

ജനീവ/ കൊവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ക്വാറന്റീനില്‍ പ്രവേശിച്ചു. താൻ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്ന് ടെഡ്രോസ് അഥനോം ഗബ്രിയേസിസ് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. 10 ദിവസത്തേക്കാണ് ക്വാറന്റീന്‍. ഈ കാലയളവിൽ വീട്ടിലിരുന്ന് തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമെന്നും ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. അതേസമയം കൊവിഡിനെ ഒന്നിച്ച് നേരിടണമെന്നും ലോകാരോഗ്യ സംഘടനയും ആരോഗ്യപ്ര വര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.