ലോകത്ത് കോവിഡ് ബാധിതർ 10 കൊടിയിലേക്ക്. അമേരിക്കയിൽ രൂക്ഷം.

വാഷിംഗ്ടൺ /ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 കൊടിയിലേക്ക്. ഇതുവരെ 99,213,725 പേർക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 2,127,032 പേർ കോവിഡ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങി. 71,247,618 പേർ രോഗമുക്തി നേടി. ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 491,101 പേർക്ക് രോഗം ബാധിക്കുകയും 12,106 പേർ മരണമടയുകയും ചെയ്തു. വോൾഡോ മീറ്ററും ജോൺസ് ഹോപ്കിൻസ് സർവകലാശാലയും ചേർന്ന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം പറയുന്നത്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി, കൊളംബിയ, അർജന്റീന, മെക്സിസ്കോ, പോളണ്ട്, ഇറാൻ, ദക്ഷിണാഫ്രിക്ക, ഉക്രെയിൻ, പെറു, നെതർലൻഡ്സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 20ൽ നിൽക്കുന്നത്. ഇതിൽ 18 രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ് ഉള്ളത്.ലോകത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 25,838,662 പേരാണ്. ഇവരിൽ 111,204 പേരുടെ നില അതീവ ഗുരുതരമാണെ ന്നാണ് കണക്കുകൾ പറയുന്നത്.
അതേസമയം, അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ചുള്ള മരണ ഭയാശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,290 പേരാണ് യു എസ്സിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 116,650 പേർക്ക് പുതിയതായി രോഗം ബാധിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 25,509,870 ആയി ഉയർന്നിരിക്കുകയാണ്. മരണ സംഖ്യ 426,499യും വർധിച്ചു. 15,288,186 പേർ രോഗമുക്തി നേടിയെങ്കിലും 9,795,185 പേർ ഇപ്പോഴും വൈറസ് ബാധിതരായി ചികിത്സയിലാണ്. നിലവിൽ 27,292 പേരുടെ നില അതീവ ഗുരുതരമാണ്. രാജ്യത്താകെ 296,958,993 പേർക്കാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.