ഐസിസി മൂന്ന് രാജ്യങ്ങള്‍ക്ക് കൂടി അസോസിയേറ്റ് അംഗത്വം നല്‍കി
സ്വിറ്റ്സര്‍ലന്‍ഡ് :ഐസിസി മൂന്ന് രാജ്യങ്ങള്‍ക്ക് കൂടി അസോസിയേറ്റ് അംഗത്വം നല്‍കി . രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ 78 ആമത് വാര്‍ഷിക ജനറല്‍ യോഗം പുതുതായി അംഗത്വം നല്‍കിയത് മംഗോളിയ,സ്വിറ്റ്സര്‍ലന്‍ഡ്, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് .
ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് രാജ്യങ്ങള്‍ ഇതോടെ 106 ആയി.മംഗോളിയയും തജികിസ്ഥാനും ഏഷ്യയില്‍ നിന്നുള്ള യഥാക്രമം 22, 23 അംഗരാജ്യങ്ങളാണ്. 106 രാജ്യങ്ങളില്‍ 96 രാജ്യങ്ങളും അസോസിയേറ്റ് അംഗങ്ങളാണ്.10 രാജ്യങ്ങള്‍ മാത്രമാണ് സ്ഥിരാംഗങ്ങള്‍.യൂറോപ്പില്‍ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്സര്‍ലന്‍ഡ്.
മംഗോളിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ 2007 മുതല്‍ നിലവിലുണ്ട്. എന്നാല്‍, 2018ല്‍ മാത്രമാണ് സര്‍ക്കാരിനു കീഴിലുള്ള കായികവിനോദമായി ക്രിക്കറ്റ് അംഗീകരിക്കപ്പെട്ടത്.
വനിതാ ക്രിക്കറ്റിനാണ് മംഗോളിയയില്‍ കൂടുതല്‍ പ്രചാരം.2011 ല്‍ തജികിസ്ഥാന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ നിലവില്‍ വന്നു. 2014ല്‍ നിലവില്‍ വന്ന സിറ്റ്സര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷനു കീഴില്‍ 33 ക്ലബുകളുണ്ട്.22 പുരുഷ ടീമുകളും 15 വനിതാ ടീമുകളുമാണ് അസോസിയേഷനു കീഴിലുള്ളത്.