തിരുവനന്തപുരം: കല്ലറ പഴയ ചന്തയില്‍ നിന്നും വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് മുതുവിള സ്വദേശിയായ ബിജു ചന്തയില്‍ നിന്നും വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. ഇതോടെ ഇയാള്‍ മീനിനെ തിരികെ കൊടുത്ത് പണം തിരിച്ചു വാങ്ങി. പിന്നാലെ ഇയാള്‍ ആരോഗ്യ ഭക്ഷ്യ സുരക്ഷാ വിഭാത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
എന്നാല്‍ ഈ സംഭവമറിഞ്ഞ സുഹൃത്തുക്കള്‍ കളക്ട്രറ്റില്‍ പരാതി നല്കി. ഇതോടെ വില്ലേജ് ഓഫീസറും പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്ന് പോലീസ് മീനിന്റെ സാമ്പിള്‍ എടുത്ത് പരിശോധനക്കായി അയച്ചു. ഇവിടെ നിന്നും കഴിഞ്ഞ ദിവസം മീന്‍ വാങ്ങി കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
ഇവിടുത്തെ കുട്ടികളടക്കമുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാല്‍ ഇവിടെ നിന്ന് മത്സ്യം വാങ്ങിയ മറ്റാര്‍ക്കും ബുദ്ധിമുട്ടുകളില്ല. സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments