HealthkeralaKerala NewsLatest NewsNews

ആശങ്ക ഒഴിയാതെ ; തിരുവനന്തപുരത്ത് പതിമൂന്ന് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം, സ്ഥിരീകരിച്ചത് നേത്രപരിശോധനയ്ക്ക് എത്തിയപ്പോൾ

മസ്തിഷ്‌കരം സ്ഥിരീകരിച്ചതോടെ തീരദേശ മേഖല മുഴുവന്‍ ആശങ്കയിലാണ്

തിരുവനന്തപുരം:  തിരുവനന്തപുരത്ത് പതിമൂന്ന് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ല എന്നാണ് വിവരം.

കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച ആളുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ നടത്തി. നാലു ദിവസങ്ങള്‍ക്കു മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ രക്തപരിശോധനാ ഫലം പോസിറ്റീവ് ആകുകയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ പരിശോധനകളിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. മസ്തിഷ്‌കരം സ്ഥിരീകരിച്ചതോടെ തീരദേശ മേഖല മുഴുവന്‍ ആശങ്കയിലാണ്. മറ്റാര്‍ക്കും ഇതുവരെ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല.

tag: Worry does not subside; a 13-year-old boy in Thiruvananthapuram has encephalitis, confirmed when he came for an eye examination

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button