കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണം; ശക്തമായ ആവശ്യവുമായി യാത്രക്കാര്‍
തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി യാത്രക്കാര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്. കര്‍ണാടകമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വരാന്‍ ഒരു ഡോസ് വാക്സിനെടുത്താല്‍ മതി എന്നാല്‍ കേരളത്തിന്റെ നിയന്ത്രണങ്ങള്‍ യാത്രക്കാരെ ശരിക്കും ബുദ്ധിമുട്ടിലാക്കുന്നു.
വാക്സിനെടുത്തവര്‍ക്കു പോലും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സംസ്ഥാനത്തേക്ക് പ്രവേശനമുള്ളൂ. ചിലര്‍ക്ക് ക്വാറന്റൈനും നിര്‍ദേശിക്കുന്നുണ്ട്.
കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പടെയുളള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വരാന്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്താല്‍ മതി.
അതേസമയം ഇതേ യാത്രക്കാര്‍ കേരളത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ രണ്ട് ഡോസ് വാക്സിനെടുത്തവരാണെങ്കിലും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നാട്ടിലെത്തിയാല്‍ ക്വാറന്റൈനിലും കഴിയണം. നിയന്ത്രണങ്ങള്‍ എന്തൊക്കെ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും വ്യക്തതയില്ല.
കര്‍ണാടകത്തിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായും ജോലിക്കായും വന്നു പോകുന്നവര്‍ക്ക് അടിക്കടി ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടി വരുന്നത് വലിയ ബുന്ധിമുട്ടാണ് സൃഷ്ടിക്കുന്നത്്. നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവ് വരുത്തി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.