അഭ്യൂഹങ്ങള്‍ക്ക് വിട; മുഖ്യമന്ത്രി യെഡിയൂരപ്പ തന്നെ
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം താന്‍ തന്നെ വഹിക്കുമെന്ന് ബി.എസ്.യെഡിയൂരപ്പ. ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നിലന്നിന്നിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം യെഡിയൂരപ്പ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയായി തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
യെഡിയൂരപ്പ മുഖ്യമന്ത്രിപദത്തില്‍ 2 വര്‍ഷം തികയ്ക്കുന്ന ദിവസമായ 26 ന് നിയമസഭാകക്ഷി യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മകനോടൊപ്പം പ്രത്യേക വിമാനത്തിലാണ് യെഡിയൂരപ്പ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി യെഡിയൂരപ്പ ചര്‍ച്ച നടത്തി.
തുടര്‍ന്നാണ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
കാര്‍ണാടകയില്‍ എംഎല്‍എമാരും മന്ത്രിമാരും തമ്മിലുള്ള വാക്ക്പോരും നേതൃമാറ്റം ആവശ്യമാണെന്നാവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദവും കൂടി വന്നിരുന്നു. മുഖ്യമന്ത്രിയുടെ മകന് വിജയേന്ദ്രയാണ് ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
അതേസമയം മകനും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ.വിജയേന്ദ്രയ്ക്കു സര്‍ക്കാരില്‍ പദവി ഉറപ്പിച്ചാല്‍ താന്‍ സ്ഥാനമൊഴിയാമെന്നാണു യെഡിയൂരപ്പയുടെ വ്യക്തമായ തീരുമാനമെന്നാണ് ബിജെപി കേന്ദ്രവൃത്തങ്ങള്‍ അറിയിക്കുന്നത്.