യോഗ ശീലമാക്കണം, പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം, കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശവുമായി കേന്ദ്രം

കോവിഡ് ലോകത്തെയാകെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും കോവിഡ് രോഗികൾ വർദ്ധിക്കുകയാണ്. കോവിഡ് ഭേദമായതിന് ശേഷവും ചിലരിൽ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കോവിഡാനന്തര മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. അസുഖം മാറിയതിന് ശേഷവും കോവിഡ് മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുളള കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ചൂടുവെളളം ആവശ്യത്തിന് കുടിക്കണം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം ആയുഷ് മരുന്നുകൾ ഉപയോഗിക്കാമെന്നും നിർദേശത്തിൽ പറയുന്നു.
അസുഖം മാറിയതിന് ശേഷവും കോവിഡ് മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുളള കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ചൂടുവെളളം ആവശ്യത്തിന് കുടിക്കണം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം ആയുഷ് മരുന്നുകൾ ഉപയോഗിക്കാമെന്നും നിർദേശത്തിൽ പറയുന്നു.
യോഗ, പ്രാണയാമം, ധ്യാനം എന്നിവ ചെയ്യാനും മാർഗനിർദേശത്തിൽ പറയുന്നു. ആരോഗ്യസ്ഥിതി അനുസരിച്ച് ഇതെല്ലാം പരിശീലിക്കാനാണ് നിർദേശം. ഒരു സ്പൂൺ വീതം ച്യവനപ്രാശം കഴിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡോക്ടർമാർ നിർദേശിക്കുന്നത് അനുസരിച്ച് ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമം നടത്താവുന്നതാണ്. രാവിലെയും വൈകീട്ടും നടത്തം പരിശീലിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. പുകവലി, ആൽക്കഹോൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ആവശ്യത്തിന് ശരീരത്തിന് വിശ്രമം നൽകണം. ഡോക്ടർമാർ നിർദേശിച്ചതിന് അനുസരിച്ച് മരുന്ന് മുടങ്ങാതെ കഴിക്കണമെന്നും നിർദേശത്തിൽ പറയുന്നു.