Latest NewsNationalNewsUncategorized
ഉത്തർ പ്രദേശിലെ സർക്കാർ -സ്വകാര്യ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇല്ല; യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ -സ്വകാര്യ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓക്സിജൻ ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഓക്സിജൻ ക്ഷാമത്തിന്റെ കാരണം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണെന്നും അദേഹം ചൂണ്ടിക്കാട്ടി . ഇവയെ കർശനമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു .
ഐ.ഐ.ടി. കാൺപുർ, ഐ.ഐ.എം. ലഖ്നൗ, ഐ.ഐ.ടി. ബി.എച്ച്.യു. എന്നിവിടങ്ങളുമായി സഹകരിച്ച് ഓക്സിജൻ ഓഡിറ്റ് നടത്തുമെന്നും അറിയിച്ചു .