
ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി ആയി സേവനമനുഷ്ഠിക്കുന്ന മുഖ്യമന്ത്രിയെന്ന നേട്ടം യോഗിക്ക് സ്വന്തമായി. ഇതോടെ മുന്‍ മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തി സ്ഥാപിച്ച എട്ടുവര്‍ഷവും 127 ദിവസമുള്ള പഴയ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു.
2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി രണ്ട് പൂർണ്ണ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെന്ന പ്രത്യേകതയും യോഗി ആദിത്യനാഥിനായിരിക്കും. ഇതുവരെ യുപിയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ തുടരാൻ കഴിഞ്ഞവരിൽ ബി.എസ്.പി നേതാവ് മായാവതി (7 വര്‍ഷം 16 ദിവസം) ആണ് മുന്നിലായിരുന്നത്. മുസ്ലിം ലീഗ് നേതാവ് മുലായം സിംഗ് യാദവ് 6 വര്‍ഷം 274 ദിവസം മുഖ്യമന്ത്രിയായിരുന്നുയെന്നും രേഖകള്‍ പറയുന്നു.
2017 മാർച്ച് 19ന് യുപിയുടെ 22ാമത്തെ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയായിരുന്നു യോഗി ആദിത്യനാഥ്. കിഴക്കൻ യുപിയിൽ വലിയ ജനപ്രീതി നേടിയ ഗൊരഖ്പുര്‍ എംപിയായിരുന്ന യോഗിയെ, ബി.ജെ.പി മുഖ്യമന്ത്രിയാകാൻ തെരഞ്ഞെടുത്തത് വലിയ വിജയത്തിലേക്ക് കൊണ്ടുപോയിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിജയിച്ചതോടെ അദ്ദേഹത്തിന് തുടർഭരണം ഉറപ്പിക്കാനായി.
യോഗിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ നിയമ-വ്യവസ്ഥ, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ കാഴ്ചപ്പാട് തുടങ്ങി നിരവധി മേഖലയിലെ പുരോഗതി രാഷ്ട്രീയ വിദഗ്ധർ ഏറെ പ്രശംസിക്കുന്നു. ഹാട്രിക് വിജയത്തിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ ബി.ജെ.പി നേതൃത്വം.
ഉത്തർപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ഗോവിന്ദ് പല്ലഭ് പന്തിയായിരുന്നു, ഇപ്പോഴിതാ അദ്ദേഹത്തിന്റെ റെക്കോർഡ് പുതുക്കിയിരിക്കുകയാണ് യോഗി ആദിത്യനാഥ്.
Tag: Yogi Adityanath sets new record as Uttar Pradesh Chief Minister