CovidLatest NewsNational

കോവിഡ് നിയന്ത്രണ വിധേയo ; മൂന്നാം തരം​ഗം നേരിടാനും യു.പി തയാറെന്ന് യോ​ഗി ആദിത്യനാഥ്

ലഖ്നോ: ഉത്തര്‍ പ്രദേശില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കൂടാതെ കോവിഡിന്‍റെ മൂന്നാം തരം​ഗം നേരിടാനും യു.പി തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി .

പ്രത്യേക പരിശീലനം നേടിയ സംഘത്തിന് അധിക പരിശോധന കിറ്റ് നല്‍കുകയും അവരെ ​വിദൂര​ഗ്രാമപ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഒളിച്ചുവെക്കാനൊന്നുമില്ല. എല്ലാം വ്യക്തമാണ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്‍റെയും കണക്കുകള്‍ സര്‍ക്കാറിന്റെ കോവിഡ് പോര്‍ട്ടല്‍ വെബ്സൈറ്റിലുണ്ട് – യോഗി പറഞ്ഞു.

യുപിയിലെ ജനസംഖ്യകണക്കിലെടുക്കുമ്ബോള്‍ കോവിഡ് രണ്ടാം തരം​ഗത്തില്‍ നിയന്ത്രണവിധേയമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ സംഭവിച്ചില്ലെന്നും യോ​ഗി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് പ്രയാഗ് രാജ്, ഗാസിപൂര്‍ എന്നിവിടങ്ങിലെ ഗംഗാ തീരത്ത് പ്രതി ദിനം കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ് . നിലവില്‍ 1,93,815 കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6,957 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button