indiainformationLatest NewsTechUncategorized

ട്രെയിനിൽ സീറ്റ് കൺഫോം ചെയ്യാം കൂടുതൽ നേരം കാത്തിരിക്കേണ്ട

ഇനി ഇതുപോലുള്ള ടെൻഷൻ വേണ്ട ………

അതെ റെയിൽവേയുടെ വമ്പൻ അപ്പ്‌ഡേറ്റ് ആണ് വരൻ പോകുന്നത്.ബുക്കിങ് വേഗത ഒന്നും രണ്ടുമല്ല നാലിരട്ടിയാണ് വർധിപ്പിക്കുന്നത്, പുതിയ സിസ്റ്റം ആക്ടീവ് ആവുന്നതോടെ ഒരു മിനിറ്റിൽ നിരവധി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.പറഞ്ഞത് കാര്യം തന്നെയാണ്. സീറ്റ് കൺഫേം ആകാനുള്ള ഡിലേ ഇനിമുതൽ ഉണ്ടാകില്ലെന്ന് ഇന്ത്യൻ റെയിൽവേ ഉറപ്പുനൽകിട്ടുണ്ട്. യാത്ര ഒരാശ്വാസ വാർത്തയുമായിട്ടാണ് ഇന്ത്യൻ റെയിൽവേ വന്നിരിക്കുന്നത്. അവരുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം അപ്പ്‌ഡേറ്റ് ചെയ്യാൻ പോവുകയാണ്. ഇതിലൂട ബുക്കിങ് വേഗത ഒന്നും രണ്ടുമല്ല നാലിരട്ടിയാണ് വർധിക്കുന്നത്. നിലവിൽ കുറച്ച് ഒന്നോ രണ്ടോ ടിക്കറ്റുകൾ മാത്രമാണ് ഒരു മിനിറ്റിൽ ബുക്ക് ചെയ്യാൻ സാധിക്കുക. എന്നാൽ പുതിയ സിസ്റ്റം ആക്ടീവ് ആവുന്നതോടെ ഒരു മിനിറ്റിൽ നിരവധി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.

തിരക്ക് കൂടുന്ന സീസണുകളായ അവധിദിനങ്ങൾ, ആഘോഷങ്ങൾ എന്നിവ വരുമ്പോഴാണ് യാത്രക്കാർ ടിക്കറ്റ് കിട്ടാൻ ഏറെ ബുദ്ധിമുട്ടുന്നത് ,എന്നാൽ ഇതിനെല്ലാം ശാശ്വത പരിഹാരവുമായിട്ടാണ് ബുക്കിങ് സിസ്്റ്റം കൊണ്ടുവരാൻ പോകുന്നത് .മാത്രമല്ല യാത്രക്കാർകെ ഏറ്റവും ഉപയോഗപ്രദമായബി കാര്യം കൂടിയാണിതു്. ഈ വരുന്ന ന്യൂ അപ്ഡേറ്റ് സിസ്റ്റം . നിലവിൽ പുതിയ സാങ്കേതികമായ മാറ്റം കൊണ്ടുവരുന്നതിന് റെയിൽ വേ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. പുതിയ അപ്പ്‌ഗ്രേഡ് വരുമ്പോൾ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക്, സെക്യൂരിറ്റി ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയെല്ലാം പൂർണമായും മാറും.ക്ലൗഡ് ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് പുതിയ സിസ്റ്റം. ഇത് വേഗത ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്.ഇപ്പോൾ തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇത് പൂർണമായും അപ്പ്‌ഡേറ്റ് ചെയ്യേണ്ട അവസ്ഥയിലാണ്. നിലവിലുള്ള പിആർഎസ് സിസ്റ്റം 2010ൽ ആരംഭിച്ചതാണ്.

പഴയ ഇറ്റാനിയം സെർവറും ഓപ്പൺ വിഎംഎസും അടിസ്ഥാനമാക്കിയുള്ളതാണ് അത്. റെയിൽവേ അഡ്വാൻസ് റിസർവേഷൻ പീരിഡ് കഴിഞ്ഞ നവംബർ 1 മുതൽ റെയിൽവേ 120 ദിവസത്തിൽ നിന്നും അറുപതു ദിവസമായി കുറച്ചിരുന്നു. ടിക്കറ്റ് കാൻസലേഷൻ കുറയ്ക്കാനായിരുന്നു ഇത്. ഇതുകൂടാതെ റെയിൽവേ റെയിൽ വൺ എന്നൊരു ആപ്പും പുറത്തിറക്കി. ഇതിൽ റിസർവ്ഡ് അൺറിസേർവ്ഡ് ടിക്കറ്റുകലും മൊബൈലിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും.അറ്റകുകൊണ്ട് ഇനി മുതൽ ടിക്കൻ ബുക്ക് ചെയ്യാണ് കാത്തിരുന്നു മടുക്കണ്ട.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button