എളുപ്പത്തിൽ ഇനി പാസ്പോർട്ട് പുതുക്കാം

നിങ്ങളുടെ പാസ്പോർട്ട് കാലാവധി കഴിയാറായോ?എങ്കിൽ പുതുക്കാൻ ഉള്ള അപേക്ഷ നൽകാനാൻ സമയമായി. എന്നാൽ ഇനി ആശങ്കപെടടേണ്ടതില്ല ഇന്ത്യൻ പാസ്പോർട്ടുകൾ പുതുക്കൽ ഇനി കുറച്ച് എളുപ്പത്തിൽആക്കും. ഓൺലൈൻ പാസ്പോർട്ട് സേവ സിസ്റ്റം നിലവിൽ വന്നതിനുശേഷം പലകാര്യങ്ങളിലും പോലീസ് വെരിഫിക്കേഷൻ പോലും ആവശ്യമില്ലാതെ പാസ്പോർട്ട് പുതുക്കാൻ സാധിക്കും. പാസ്പോർട്ടിലെ പേജുകൾ തീരാറായല്ലോ,പേരിലോ, വിലാസത്തിലോ മാറ്റം ഉണ്ടെങ്കിലും ഓൺലൈനായി പുതുക്കാൻ സാധിക്കും. കൃത്യമായ നടപടിക്രമങ്ങളും വേണ്ട രേഖകൾ മനസ്സിലാക്കുകയും സാധാരണ സംഭവിക്കുന്ന പിഴവുകൾ തിരിച്ചറിയുകയും ചെയ്താൽ പാസ്പോർട്ട് പുതുക്കുന്നത് താരതമ്യേന എളുപ്പമാവും.
എങ്ങനെ പാസ്പോർട്ട് പുതുക്കാം
ആദ്യം തന്നെ പാസ്പോർട്ട് സേവാ പോർട്ടലിൽ റജിസ്‌റ്റർ ചെയ്യുക. പുതിയ യൂസറാണെങ്കിൽ ന്യൂ യൂസർ റജിസ്ട്രേഷനിൽ ക്ലിക്കു ചെയ്‌ത ശേഷം ഇമെയിൽ ഐഡിയും മറ്റു വ്യക്തിഗത വിവരങ്ങളും നൽകണം. ലോഗിൻ ചെയ്ത ശേഷം റീ ഇഷ്യൂ ഓഫ് പാസ്പോർട്ട് എന്ന ലിങ്കു വഴി അപ്ലൈ ഫോർ ഫ്രഷ് പാസ്പോർട്ട് അല്ലെങ്കിൽ റീ ഇഷ്യൂ പാസ്പോർട്ട് എന്നതിൽ ക്ലിക്കു ചെയ്യുക. ഇവിടെ പാസ്പോർട്ട് പുതുക്കേണ്ടി വരുന്നത് എന്തുകാരണം കൊണ്ടാണെന്ന് വിശദമാക്കേണ്ടി വരും. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം പരിശോധിച്ച് സബ്മിറ്റ് ചെയ്യുക.
ഓൺലൈനായി തന്നെ പാസ്പോർട്ട് പുതുക്കാനുള്ള ഫീസും നൽകാനാവും. പേ ആൻഡ് ഷെഡ്യൂൾ അപ്പോയിൻമെന്റിലാണ് ഇതിൽ ക്ലിക്കു ചെയ്യേണ്ടത്. നിങ്ങൾക്ക് അടുത്തുള്ള പാസ്പോർട്ട് സേവാകേന്ദ്രമോ പോസ്റ്റ‌് ഓഫീസ് പിഎസ്കെയോ പ്രാദേശിക പാസ്പോർട്ട് ഓഫീസോ തിരഞ്ഞെടുക്കാം. ഡെബിറ്റ് കാർഡ് വഴിയോ യുപിഐ, നെറ്റ് ബാങ്കിങ് സൗകര്യം വഴിയോ പണം നൽകാനാവും. ഫീസ് അടച്ച ശേഷം നിങ്ങൾക്ക് അനുയോജ്യമായ ദിവസവും സമയവും തിരഞ്ഞെടുക്കാം. അപ്പോയിൻമെന്റിന്റെ കൺഫർമേഷൻ രേഖ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്തെടുക്കണം.
പാസ്പോർട്ട് സേവാ കേന്ദ്രത്തിലോ പിഒപിഎസ്കെയിലോ യഥാർഥ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വേണം പോവാൻ. ഈ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ നിങ്ങളുടെ രേഖകൾ പരിശോധിച്ച ശേഷം സാക്ഷ്യപ്പെടുത്തും. ഒപ്പം ഫോട്ടോയും വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങളും എടുക്കും. പാസ്പോർട്ട് ഓഫീസർ നിങ്ങളോട് നേരിട്ട് വിവരങ്ങൾ ചോദിച്ചറിയാനും സാധ്യതയുണ്ട്.
എല്ലാത്തരം പാസ്പോർട്ട് പുതുക്കലിനും പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ല. മൂന്ന് വർഷത്തിന് മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോർട്ടോ നിലവിലെ വിലാസം മാറിയ കാര്യത്തിലോ പാസ്പോർട്ട് പുതുക്കലിന് പൊലീസിന്റെ സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ല. ഇനി പൊലീസ് വെരിഫിക്കേഷൻ ആവശ്യമാണെങ്കിൽ തന്നെ നിങ്ങളുടെ വിലാസം ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്‌ഥർ എത്തി നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.
കൂടാതെ നിങ്ങളുടെ പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാനും സാധിക്കും. പാസ്പോർട്ട് സേവ പോർട്ടലിൽ സർവീസസ് എന്ന ടാബിന് അടിയിലാണ് ഇക്കാര്യം നോക്കാനാവുക. നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ഇതിനായി നൽകേണ്ടതുണ്ട്. അപേക്ഷയിന്മേലുള്ള നടപടികളുടെ തൽസമയ വിവരങ്ങൾ നിങ്ങൾക്ക് ഓൺലൈനിലൂടെ അറിയാനാവും.
ഇനി പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്കുപോവുമ്പോൾ കൂടെ കരുതേണ്ട രേഖകളുടെ എന്തെല്ലാം .
പഴയ പാസ്പോർട്ട്- പഴയ പാസ്പോർട്ടിന്റെ ആദ്യത്തേയും അവസാനത്തെ രണ്ടു പേജുകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. ഇസിആർ അലെങ്കിൽ നോൺ ഇസിആർ പേജിന്റെ പകർപ്പ്.
വിലാസം തെളിയിക്കുന്ന രേഖ-ആധാർ, വോട്ടർ ഐഡി, വൈദ്യുതിയുടെയോ ഫോൺ ബില്ലോ അവസാന 12 മാസത്തിനുള്ളിലുള്ളതും ആയത്. ബാങ്ക് പാസ്ബുക്ക്/ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, വാടക കരാർ എന്നിവയിൽ ഏതെങ്കിലും വിലാസം തെളിയിക്കാനുള്ള രേഖയായി കരുതാവുന്നതാണ്.
- ജന്മദിനം തെളിയിക്കുന്ന രേഖ- ജനന സർട്ടിഫിക്കറ്റ്, സ്ക്‌കൂൾ സർട്ടിഫിക്കറ്റ്, പാൻകാർഡ്, ആധാർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാനാവും.
- പാസ്പോർട്ട് സേവാ പോർട്ടലിലെ ഫീ കാൽകുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്കു തന്നെ പാസ്പോർട്ട് പുതുക്കുന്നതിനുള്ള ചെലവുകൾ പരിശോധിക്കാനാവും. ഏകദേശ ചെലവുകളായി 18 വയസിനു മുകളിൽ ഉള്ളവർക്ക് 36 പേജ് ബുക്കറ്റ്ലെറ്റിന് 1,500 രൂപ. തത്കാൽ പാസ്പോർട്ടിന്(36 പേജ്) 3,500 രൂപ. 60 പേജ് ബുക്ക്‌ലെറ്റിന് 2,000 രൂപ.
പ്രായപൂർത്തിയാവാത്തവർ – 36 പേജ് ബുറ്റ്ലെറ്റിന് 1,000 രൂപ. എന്നിങ്ങനെ ആണ് നിരക്കുകൾ. - പാസ്പോർട്ട് പുതുക്കുമ്പോൾ സാധാരണയായി പല പിഴവുകളും സംഭവിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പേര്, ജന്മദിനം, വിലാസം എന്നിവയിലുണ്ടാവുന്ന തെറ്റുകളാണ്. പത്താംക്ലാസ് മാർക്ക് ഷീറ്റുകൾ വയ്ക്കാത്തതാണ് മറ്റൊരു തെറ്റ്. തെളിച്ചമില്ലാത്ത പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം നൽകുന്നതും സ്ഥിരമായി കണ്ടു വരുന്ന തെറ്റുകളിലൊന്നാണ്. അപ്പോയിൻമെന്റുകൾ മൂന്നിലേറെ തവണ റദ്ദാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യുന്നതും ഒഴിവാക്കണം. വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരിക്കുന്നതും സാധാരണ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷകളിൽ സംഭവിക്കുന്ന പിഴവാണ്
പാസ്പോർട്ട് കാലാവധി പൂർത്തിയാവുന്നതിനും ഒരു വർഷം മുൻപു തന്നെ പുതുക്കാൻ അപേക്ഷിക്കാൻ ശ്രദ്ധിക്കണം.ഇത് അനാവാശ്യ കാലതാമസങ്ങൾ ഒഴിവാക്കാൻ സഹായിക്കും. - വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമാണോ എന്നുള്ളത് ചിലർക്കുള്ള സംശയമാണ്. ഇത് സാഹചര്യങ്ങളിലും നിർബന്ധമാവില്ല. അതേസമയം ജീവിത പങ്കാളിയുടെ പേര് ആദ്യമായി പാസ്പോർട്ടിൽ ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റ് വേണ്ടി വരും