കൊച്ചി കാഴ്ചകൾ ഇനി ഡബിൾ ഡക്കർ ബസിലിരുന്ന് ആസ്വദിക്കാം
കാഴ്ചകൾ കുറച്ച് ഉയരത്തിൽ നിന്ന് ആണെങ്കിൽ അത് വേറെ ലെവലല്ലേ… എങ്കിൽ തയാറായിക്കോളു…കൊച്ചി കാഴ്ചകൾ, ഇനി ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം. കെഎസ്ആർടിസി ഒരുക്കിയ ഡബിൾ ഡെക്കർ ബസ് റെഡി. മന്ത്രി പി. രാജീവാണ് ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായുള്ള ബസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യയാത്ര ആവേശകരമായിരുന്നു.
കേരളത്തിന്റെ ടൂറിസം മേഖലയിൽ പ്രധാന പങ്കുവഹിക്കുന്ന കൊച്ചികാഴ്ചകൾക്ക് ഡബിൾ ഡെക്കർ ബസ് സേവനം ഏറെ പ്രയോജനപ്പെടും. ”ആനന്ദ് മഹിന്ദ്ര ഉൾപ്പെടെ പല പ്രമുഖരും കൊച്ചിയിലെ കടമക്കുടിയിലെത്താൻ ആഗ്രഹിക്കുന്ന കാലമാണിതെന്നും കൊച്ചിയുടെ ടൂറിസത്തെ ഇത് വളരെയധികം സ്വാധീനിക്കുമെന്നും” – മന്ത്രി പി രാജീവ് പറഞ്ഞു.
ഇനി യാത്ര എങ്ങനെയാണെന്ന് അറിയേണ്ടേ…
ദിവസവും വൈകീട്ട് അഞ്ചിന് ബോട്ട് ജെട്ടി സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം വഴി കാ ളമുക്ക് ജങ്ഷനിൽ എത്തും. തുടർന്ന് ഹൈക്കോടതി, കച്ചേരിപ്പടി, എം.ജി. റോഡ്, തേവർ, വെണ്ടു രുത്തി പാലം, തോപ്പുംപടി ബിഒടി പാലം എന്നി വിടങ്ങളിലെത്തും. ബിഒടി പാലത്തിനു മുൻപേ ഇടത്തേക്ക് തിരിയും സന്ദർശകർക്ക് കായൽതി രത്തെ നടപ്പാതയും സംഗീതവും ആസ്വദിക്കാനാ കും, രാത്രി എട്ടുമണിയോടെ സ്റ്റാൻഡിൽ തിരിച്ചെത്തും. തലശ്ശേരി പൈതൃക ടൂറിസം പ്രോജക്ടി ൻ്റെ ഭാഗമായി സർവീസ് നടത്തിയിരുന്ന മുകൾ ഭാഗം തുറന്ന ഡബിൾ ഡെക്കറാണിത്.
ബുക്കിങ് ഓൺലൈനിലായി നടത്താം…
മുകളിലിരുന്നുള്ള യാത്രയ്ക്ക് 300 രൂപയും താഴത്തെ യാത്രയ്ക്ക് 150 രൂപയുമാണ് നിരക്ക്. 63 സീറ്റാണ് ബസിലുള്ളത്. ബുക്കിങ് ഓൺ ഓൺലൈൻ വഴിയാണ്., https://onlineksrtoswift. com-ൽ പോകാം. ഫ്രം കോളത്തിൽ kochi city ride എന്നും = കോളത്തിൽ kochi എന്നും അടിച്ച് യാത്രാ തീയതി തിരഞ്ഞെ ടുത്ത് അടുത്ത പേജിൽ സീറ്റ് ഉറപ്പിക്കാം. മുകളിലെ സീറ്റും താഴത്തെ സിറ്റും പ്രത്യേകമാ യി നോക്കി തിരഞ്ഞെടുക്കണം. പ്ലേസ്റ്റോറിൽ നിന്ന് Ente KSRTC neo-opes എന്ന ആപ്പ് ഡൗൺലോഡ് ചെയ്തും ടിക്കറ്റ് ബുക്കുചെയ്യാവുന്നതാണ്.
Tag: You can now enjoy the sights of Kochi from a double-decker bus