”നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം”; നടി റിനി ആൻ ജോർജ്
എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി ഉന്നയിച്ച ഗുരുതര ആരോപണത്തിന് പിന്നാലെ പെൺകുട്ടിക്ക് പിന്തുണയുമായി നടി റിനി ആൻ ജോർജ്. “നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം — വേട്ടക്കാരനാണ് കുറ്റക്കാരൻ. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതിനെ കാര്യമാക്കേണ്ട. നിനക്കൊപ്പം കേരളത്തിന്റെ മനസാക്ഷി നിൽക്കുന്നു,” എന്ന് റിനി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
അതേസമയം, പെൺകുട്ടി ധൈര്യമായി മുന്നോട്ട് വരണമെന്നും, അനുഭവിച്ച വേദനകൾ തുറന്ന് പറയണമെന്നും റിനി പറഞ്ഞു.
റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം:
അവളോടാണ്…
പ്രിയ സഹോദരി…
ഭയപ്പെടേണ്ട…
വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട…
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്…
ഒരു ജനസമൂഹം തന്നെയുണ്ട്…
നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം…
കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്…
നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു…
നീ ഇരയല്ല
നീ ശക്തിയാണ്… നീ അഗ്നിയാണ്…
Tag: “You shouldn’t cry… you should face this world with a smile”; Actress Rini Ann George