എറണാകുളത്ത് കൊവിഡ് ബാധിതന്‍ തൂങ്ങി മരിച്ചു

എറണാകുളം: എറണാകുളത്ത് കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി രതീഷ് ഗോപാലന്‍ ആണ് ആത്മഹത്യ ചെയ്തത്. 39 വയസായിരുന്നു പ്രായം. രതീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു രതീഷിന് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 8553 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂർ 793, മലപ്പുറം 792, കണ്ണൂർ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസർഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 400, പത്തനംതിട്ട 167, ആലപ്പുഴ 608, കോട്ടയം 318, ഇടുക്കി 80, എറണാകുളം 405, തൃശൂർ 260, പാലക്കാട് 217, മലപ്പുറം 715, കോഴിക്കോട് 402, വയനാട് 97, കണ്ണൂർ 109, കാസർഗോഡ് 193 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,44,471 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.