keralaKerala NewsLatest News
അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് മരിച്ചത്. പ്രദേശത്തുള്ള ഈശ്വരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്കോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഈശ്വരൻ മണികണ്ഠനെ വെട്ടിയതെന്ന് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് ഒളിച്ചോടി. ഇയാളെ പിടികൂടുന്നതിനായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.
Tag: Young man hacked to death in Attappadi