വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതി താമസിക്കുന്ന വീട്ടിൽ തീ വെച്ച് യുവാവ് ആക്രമണം നടത്തി. സംഭവം പഞ്ചാബിലെ ജലന്ധറിൽ നടന്നു. പച്ചക്കറി വ്യാപാരം നടത്തുന്ന ഇയാളാണ് തീ വെച്ചത്.
സുഖ്‌വീന്ദർ കൗർ എന്ന യുവതിക്കും വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്കും തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റു. മൂവരെയും ആദ്യം സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കൗറിന്റെ നില അതീവ ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
വാടകവീട്ടിലാണ് കൗറും മക്കളും താമസിച്ചിരുന്നത്. പതിവായി വീട്ടിൽ പച്ചക്കറികൾ എത്തിച്ചിരുന്ന ഇയാൾ കൗറോട് വിവാഹാഭ്യർത്ഥന നടത്തി വരികയായിരുന്നു. നിരന്തരം ഇയാൾ ശല്യം ചെയ്തിരുന്നുവെന്ന് കുടുംബം അറിയിച്ചു. ഒരിക്കൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും കൗർ അയാളെ അടിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പിന്നീട് പെട്രോൾ കുപ്പിയുമായി തിരിച്ചെത്തി, അതിർത്തി മതിൽ കയറി വീട്ടിൽ തീ വെച്ച് രക്ഷപ്പെടുകയായിരുന്നു.
Tag: Young man sets fire to after she rejects marriage proposal