കോഴിക്കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; കുഴൽപ്പണ ഇടപാടിനെ തുടർന്നുണ്ടായതെന്ന് പൊലീസ്
കോഴിക്കോട് നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. ചിന്താവളപ്പിലെ ഹോട്ടലിൽ നിന്ന് കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് കൽസാഹ്, ഷംസുദ്ദീൻ കെ, മുഹമ്മദ് നബീൽ, അൽഫയാദ്, മുഹമ്മദ് നിഹാൽ എന്നിവരെ കസബ പൊലീസ് കൊണ്ടോട്ടിയിൽ നിന്ന് പിടികൂടി.
പ്രതികളിൽപ്പെട്ട മുഹമ്മദ് നിഹാൽ, മുഹമ്മദ് കൽസാഹ് എന്നിവരുമായി ഷാജിത്തിന് കുഴൽപ്പണ ഇടപാട് ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമാവുന്നു. ഷാജിത്ത് ഇവരിൽ നിന്ന് പത്തുലക്ഷം രൂപ എടുത്തിരുന്നെങ്കിലും രണ്ട് മാസമായിട്ടും തിരികെ നൽകി ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുലർച്ചെയോടെയാണ് സംഘം ഹോട്ടലിലേക്ക് അതിക്രമിച്ചു കയറി ഷാജിത്തിനെ ബലമായി കാറിലേക്കെടുത്ത് തട്ടിക്കൊണ്ടുപോയത്.
പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Tag: young man was kidnapped from Kozhikode; Police say it was due to a money laundering transaction