keralaKerala NewsLatest News

കാസർകോട് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകനും മരിച്ചു

കാസർകോട് അമ്പലത്തറ പറക്കളായിയിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകൻ രാകേഷ് കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബം കൂട്ടായ്മയായി ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗൃഹനാഥൻ ഗോപി (58), ഭാര്യ ഇന്ദിര (55), മൂത്ത മകൻ രഞ്ചേഷ് (37) എന്നിവർ അന്ന് തന്നെ മരിച്ചിരുന്നു.

പുലർച്ചെയോടെ ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയും എല്ലാവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ മൂന്ന് പേരെയും രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഇളയ മകൻ രാകേഷ് (35) പിന്നീട് മരിച്ചു.

സാമ്പത്തിക ബാധ്യതകളാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Tag: youngest son of a family of four who attempted suicide by consuming acid in Kasaragod also died

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button