പൊയ്ക്കാല്‍ നടത്തത്തില്‍ വിസ്മയം തീര്‍ത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍
കൂട്ടിലങ്ങാടി ചേലൂര്‍ സ്വദേശിയായ അന്‍ഷാദ്, ബിന്‍ഷാദ്, റബീഹ് അലി എന്നിവരാണ് പൊയ്ക്കാലില്‍ നടത്തത്തിലൂടെ വിസ്മയം തീര്‍ക്കുന്നത്.
കൂട്ടിലങ്ങാടി ചെലൂര്‍ ആലുംകുന്നത്ത് ഒടുവാന്‍പറമ്പുകാര്‍ക്ക് ഇത് പതിവ് കാഴ്ചയാണ്. യാത്രക്കാര്‍ക്ക് പക്ഷെ അത്ഭുതവും. ചെലൂരിലെ ശിഹാര്‍ ഗുരുക്കുകളുടെ കളരിയില്‍ നിന്നാണിവര്‍ ഈ അഭ്യാസം പഠിച്ചെടുത്തത്. വര്‍ഷങ്ങളായുള്ള നിരന്തര പരിശ്രമത്തിനൊടുവിലാണ് ഇത്തരത്തില്‍ പൊയ്ക്കാല്‍ നടത്തം ഇവര്‍ സാധ്യമായക്കിയത്.
പത്തടിയോളം നീളം വരുന്ന കമ്പികളില്‍ രണ്ടു കിലോമീറ്റര്‍ വരെ ഇവര്‍ക്ക് പ്രയാസം കൂടാതെ നടക്കാനാകും.വര്‍ഷങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് ഇത് പരിശീലിച്ചത്. ചെറിയ ഉയരത്തില്‍ തുടങ്ങിയ നടത്തം ഇപ്പോള്‍ 10 അടിയില്‍ എത്തിനില്‍ക്കുന്നു. കൂടുതല്‍ ഉയരത്തില്‍ നടക്കാനുള്ള ശ്രമത്തിലാണ്.ഒഴിവ് ദിവസങ്ങളിലും പുലര്‍ച്ചെയ്യും ,ജോലി കഴിഞ്ഞ് എത്തിയതിനു ശേഷവുമാണ് പരിശീലനത്തിന് സമയം കണ്ടെത്തുന്നത്.
ചെറുപ്പം മുതല്‍ കളരി അഭ്യസിച്ചു തുടങ്ങിയ ഇവരുടെ ജേഷ്ഠരായ നൗഫലും, ഫൈസലും ആദ്യകാല കായിക അഭ്യാസികളാണ്.തന്റെ സഹോദരങ്ങളെ കൂടാതെ മുഴുവന്‍ നാട്ടുകാരെയും ഈ അഭ്യാസ മുറകള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഈ കുടുംബം
മലപ്പുറത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ ഘോഷയാത്രയില്‍ കൂട്ടിലങ്ങാടിയില്‍നിന്ന് കലോത്സവ വേദിയിലേക്ക് പൊയ്ക്കാലില്‍ നടന്ന് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു ഈ സഹോദരങ്ങള്‍.
വാള്‍ പയറ്റ്, ഉറുമി പയറ്റ് തുടങ്ങിയവയിലും മിടുക്കരാണ്.