ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 54.32 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
ആഡംബര കാറിൽ 54.32 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പുതിയകാവ്, പുന്നക്കുളം സ്വദേശി മുഹമ്മദ് റാഫിയെയാണ് കരുനാഗപ്പള്ളി പൊലീസും ഡാൻസഫ് സംഘവും ചേർന്നാണ് പിടികൂടിയത്.
മൊബൈൽ ഫോൺ വ്യാപാരത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് വിവരം. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഡംബര കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. പൊലീസിനെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച റാഫിയെ ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടുകയായിരുന്നു.
പ്രദേശത്തെ യുവാക്കളിൽ ലഹരി വ്യാപനം വർധിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിലൂടെയാണ് റാഫി കുടുങ്ങിയത്. ലഹരി മാഫിയ സംഘത്തിന്റെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാഫി സഞ്ചരിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടത്ത് ശൃംഖലയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം തുടരുകയാണ്.
Tag: Youth arrested with 54.32 grams of MDMA while trying to smuggle it in a luxury car