keralaKerala NewsLatest News

ആർഎസ്എസിനെതിരെ കുറിപ്പ് എഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവം;‘എൻ.എം’എന്നയാളെ പ്രതിപട്ടികയിൽ ചേർത്തു

ആർഎസ്എസിനെതിരെ കുറിപ്പ് എഴുതി ആത്മഹത്യ ചെയ്ത യുവാവിന്റെ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് ആണ് നടപടി സ്വീകരിച്ചത്. യുവാവ് ഇൻസ്റ്റാഗ്രാമിൽ പരാമർശിച്ച ‘എൻ.എം’ എന്നയാളെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ വ്യക്തിത്വത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇയാളെ സ്ഥിരീകരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം അസ്വാഭാവിക മരണമെന്ന നിലയിലാണ് കേസ് എടുത്തിരുന്നത്, എന്നാൽ അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കേസ് ആത്മഹത്യാ പ്രേരണയായി മാറ്റിയത്.

അതേസമയം, സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരണമെന്നും സത്യസന്ധമായ അന്വേഷണം വേണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ആർഎസ്എസിന്റെ കോട്ടയം വിഭാഗം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും, ദക്ഷിണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ദുരൂഹത നീക്കണമെന്ന ആവശ്യം പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

കോട്ടയം തമ്പലക്കാട് സ്വദേശിയായ യുവാവ് ആർഎസ്എസ് ശാഖയിൽ നേരിട്ട ലൈംഗിക പീഡനമാണ് മരണത്തിനു മുമ്പ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച് വെച്ചിരുന്നത്. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് നിരന്തരം ക്രൂരമായ പീഡനങ്ങൾ നേരിട്ടതായി യുവാവ് പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നു. നാല് വയസ്സായിരിക്കെ തന്നെ ആർഎസ്എസുകാരനായ ഒരാൾ ബലാത്സംഗം ചെയ്തുവെന്നും, തുടർന്ന് സംഘടനയിലെ പലരിൽ നിന്നും സമാനമായ പീഡനങ്ങൾ നേരിട്ടുവെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

ഈ അനുഭവങ്ങളാണ് തനിക്കു ഒസിഡിയും പാനിക് അറ്റാക്കും ഉണ്ടാക്കിയതെന്നും അദ്ദേഹം കുറിച്ചിരുന്നു. “ആർഎസ്എസിൽ നിന്നേക്കാൾ വിഷം നിറഞ്ഞ മറ്റൊരു സംഘടനയില്ല. ആരും, അച്ഛനോ സഹോദരനോ മകനോ ആകട്ടെ, ആർഎസ്എസുകാരനാണെങ്കിൽ അവരെ ജീവിതത്തിൽ നിന്ന് അകറ്റണം” എന്നായിരുന്നു യുവാവിന്റെ വാക്കുകൾ. യുവാവിന്റെ മരണം വ്യാപകമായ പ്രതിഷേധത്തിനും ആർഎസ്എസിനെതിരായ ശക്തമായ വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Tag: Youth commits suicide after writing a note against RSS; ‘N.M.’ added to the list of accused

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button