Kerala NewsLatest NewsUncategorized
സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ചത്തേക്കു നീട്ടാൻ തീരുമാനം: നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം: കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടും. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. നിലവിൽ മേയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണം എന്ന ശുപാർശയാണ് മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.
ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടാൻ നീക്കമെന്നാണ് റിപ്പോർട്ട്.