മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

പെരിന്തല്‍മണ്ണ: ഏലംകുളത്ത് ഇ.എം.എസ് സ്മാരക മന്ദിരത്തിലേക്കുള്ള വഴിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസിെന്റ പേരില്‍ പോസ്റ്ററുകള്‍. പോസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് പതിച്ചതല്ലെന്ന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്കി. ഇ.എം.എസ് സ്മാരക ഉദ്ഘാടനത്തിനായി റോഡും വഴികളും കൊടിതോരണങ്ങള്‍ വെച്ച് അലങ്കരിക്കാന്‍ മറ്റു കൊടികള്‍ എടുത്തുമാറ്റിത്തരുമോ എന്ന് സി.പി.എം പ്രവര്‍ത്തകര്‍ തന്നോട് ചോദിച്ചിരുന്നെങ്കിലും മാറ്റിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ സി.സുകുമാരന്‍ പറഞ്ഞു.
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കൊടികളുള്ള ഭാഗത്താണ് യൂത്ത് കോണ്‍ഗ്രസിെന്റ പേരില്‍ ‘വികസന നായകന് സ്വാഗതം’ എന്ന് എഴുതിയ യൂത്ത് കോണ്‍ഗ്രസിെന്റ പേരിലുള്ള പോസ്റ്ററുകള്‍.