keralaKerala NewsLatest News

കോഴിക്കോട് നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കോഴിക്കോട് നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിൽ. റയീസിനെ വിളിച്ച് വരുത്തിയത് പെൺസുഹൃത്തിനായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. തട്ടിക്കൊണ്ടുപോയ സംഘത്തോടൊപ്പം പെൺസുഹൃത്ത് ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.

ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെ ജവഹർ നഗർ കോളനിയിൽ നിന്നാണ് വയനാട് സ്വദേശി മുഹമ്മദ് റയീസ് തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിൽ എത്തിയ നാല് പേർ റയീസിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കാർ കക്കാടംപൊയിയിലേക്ക് പോയതും പിന്നീട് സ്ഥിരീകരിച്ചു.

മുഖ്യപ്രതി സിനാനോട് റയീസിന് പണം നൽകാനുള്ള ബാധ്യതയുണ്ടായിരുന്നു. അത് നല്‍കാതെ കബളിപ്പിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോക്കെന്ന് പൊലീസ് പറയുന്നു. തിരുവമ്പാടി പൊലീസിന്റെ സഹായത്തോടെ എട്ടംഗ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

Tag: Youth kidnapped in Kozhikode’s Nadakkavu; Police take girlfriend into custody

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button