Kerala NewsLatest NewsNews

മലപ്പുറത്ത് യൂത്ത് ലീഗ് ഡിവൈഎഫ്‌ഐ ഏറ്റുമുട്ടല്‍

മലപ്പുറം: യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക് യങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം. അനധികൃത നിയമന വിഷയത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മലപ്പുറം ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അനധികൃത നിയമന വിഷയത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞെങ്കിലും ചില പ്രവര്‍ത്തകര്‍ പ്രതിരോധം ഭേദിച്ച്‌ അകത്ത് കടക്കുകയായിരുന്നു. പിന്നാലെ ഡിവൈഎഫ്‌ഐ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും കസേരകള്‍ കൊണ്ട് പരസ്പരം തല്ലുമുണ്ടായി. പൊലീസ് ലാത്തി വീശി. പിന്നീട് കൂടുതല്‍ പൊലീസ് എത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഗേറ്റിനു പുറത്താക്കി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു.

വീണ്ടും സംഘടിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ടൗണ്‍ഹാള്‍ ഗേറ്റിനു മുന്നില്‍ പ്രതിഷേധ യോഗം നടത്തി. മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ വീണ്ടും ബഹളമുണ്ടായി. ഇതിനിടെ പ്രസംഗത്തിന്റെ സംപ്രേഷണവും മുടങ്ങി. ഇത് വേദിയിലും ബഹളത്തിനിടയാക്കി. രണ്ട് മിനിറ്റിന് ശേഷം വീണ്ടും പ്രസംഗം തുടര്‍ന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്‌ പിരിഞ്ഞുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button