Local News
വിദേശമദ്യവും, നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ.

മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മീനങ്ങാടി ടൗണിൽ വിൽപ്പന നടത്തുകയായിരുന്ന വിദേശമദ്യവും, നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു യുവാക്കൾ പിടിയിലായി. വാഴവറ്റ കെല്ലായിക്കൽ രാജേഷ്, മീനങ്ങാടി പുറക്കാടി ആശാരി കണ്ടത്തിൽ സ്റ്റാജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും, നാലര ലിറ്റർ വിദേശമദ്യവും,57 പാക്കറ്റ് ഹാൻസും,11920 രൂപയുമാണ് പോലീസ് കണ്ടെടുത്തത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. മീനങ്ങാടി സബ്ബ് ഇൻസ്പെക്ടർ പോളിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
