keralaKerala NewsLatest NewsUncategorized
യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദ്ദനമേറ്റു

യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകാവലിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. കാറിൽ എത്തിയ മൂന്നംഗ സംഘമാണ് മർദ്ദിച്ചത്. സംഭവത്തിൽ ഷാജൻ സ്കറിയയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ല. ജില്ലാ ആശുപത്രിയിൽ അദ്ദേഹം പ്രാഥമിക ചികിത്സ നേടി.
നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ഷാജനെ ആശുപത്രിയിലെത്തിച്ചു. കണ്ടാലറിയാവുന്ന മൂന്ന് ആളുകൾക്കെതിരെ വധശ്രമകുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് സിസിടിവി ഉണ്ടെങ്കിൽ ദൃശ്യങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്നും തൊടുപുഴ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Tag: YouTube channel owner Shajan Skaria assaulted