Editor's ChoiceKerala NewsLatest NewsLocal NewsNationalNews

എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക്.

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയ പുരസ്കാ രത്തിനർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. മലയാള കഥാഖ്യാനത്തിലും പ്രമേയാവതരണത്തിലും തികഞ്ഞരീതിയിൽ പരിണാമങ്ങൾ സൃഷ്ടിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പുതിയമാനങ്ങൾ വായനക്കാ ർക്ക് സംഭാവനചെയ്ത എഴുത്തുകാരനാണ് സക്കറിയ എന്ന് ജൂറി ചെയർമാനും കേരളസാഹിത്യ അക്കാദമി പ്രസിഡണ്ടുമായ വൈശാഖൻ പറഞ്ഞു.

സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്കാര പ്രഖ്യപനം നടത്തിയത്.ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്‌. നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, ഒ.വി വിജയൻ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും,സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകൾ, ഇഷ്ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതൻ, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് പ്രധാന കൃതികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button