Kerala NewsLatest NewsNews
കേരളത്തില്‍ 3 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളുകളിലാണ് സിക്ക വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഒരാള്‍ ആശുപത്രി ജിവനക്കാരിയും മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുമാണ്. 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കും, 46 വയസുള്ള പുരുഷനും 22 മാസം പ്രായമുള്ള കുഞ്ഞിനുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതോടെ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി.
അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. അതില്‍ മൂന്ന് എണ്ണമാണ് പോസിറ്റീവായി്സ്ഥിരീകരിച്ചത്.