Kerala NewsLatest News
മന്‍സൂര്‍ വധക്കേസിലെ പ്രതിയെ തെളിവുകള്‍ നശിപ്പിക്കാന്‍ കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി സുധാകരന്‍
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ സംശയമുണ്ടെന്ന് കെ. സുധാകരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയം. ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നും സുധാകരന്‍ ആരോപിച്ചു.
മന്‍സൂറിന്റെ വീട് യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
മന്‍സൂര്‍ വധത്തില്‍ പൊലീസിന്റെ പക്ഷപാത സമീപനത്തിനെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും കണ്ണൂരില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.