Kerala NewsNews

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആയി യു.ഡി.എഫിന്റെ പി.കെ രാഗേഷ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആയി യു.ഡി.എഫിന്റെ പി.കെ രാഗേഷ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ രാഗേഷിന് 28 വോട്ടുകളും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ വെള്ളോറ രാജന് 27 വോട്ടുകളും ആണ് ലഭിച്ചത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ ഭരണം നില നിൽക്കുന്നത്.

ലീഗ് നേതൃത്വവുമായി ഇടഞ്ഞ കെ.പി.എ സലിം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് രജീഷിനെ തുണച്ചത്. യു,ഡി.എഫ് കൗണ്‍സിലറും ലീഗ് പ്രതിനിധിയുമായ കെ.പി.എ സലിം ലീഗ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് പക്ഷത്തേക്ക് മാറിയപ്പോഴാണ് നേരത്തെ പി.കെ രാഗേഷ് അവിശ്വാസ പ്രമേയത്തില്‍ തെറിക്കുന്നത്. തുടര്‍ന്നാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിന്നീട് ലീഗ് നേതൃത്വം കെ.പി.എ സലീമിനെ അനുനയിപ്പിച്ച് പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ തിരഞ്ഞെടുപ്പ് വൈകുകയായിരുന്നു. രാഗേഷ് വിജയിച്ചതോടെ മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജി വെച്ച് ലീഗിന്റെ പ്രതിനിധി സി. സീനത്തിനു വേണ്ടി ഒഴിഞ്ഞുകൊടുക്കും. മുന്നണി ധാരണയെത്തുടര്‍ന്നാണിത്. അതുകൊണ്ടു തന്നെ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമായി. കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളില്‍ രാവിലെ 11 മണിക്ക് കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button