HealthNationalNewsWorld

കോവിഡ് ലോകത്ത് 4.39 ലക്ഷം പേരുടെ ജീവൻ കവർന്നു.

കൊറോണ കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം ലോകത്ത് 4.39 ലക്ഷം ആയി. തിങ്കളാഴ്ച മാത്രം രോഗബാധയിൽ‌ 3415 പേരാണ് ലോകത്ത് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള വേൾഡോ മീറ്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം,ലോകത്തെ ആകെ കേസുകൾ 8,108,667 ആയിരിക്കുകയാണ്. തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണം 124,600 ആണ്. ചൊവ്വാഴ്ച രാവിലെ വരെയുള്ള മൊത്തം മരണം 439,198 ആയിരിക്കുന്നു. തിങ്കളാഴ്ച ഇത് 438,596 ആയിരുന്നു. 3,473,090 ആക്റ്റീവ് കേസുകളിൽ 54,567 പേരുടെ നില ഗുരുതരമാണ്. ലോക്ക് ഡൗണില്‍ ഇളവ് വരുത്തുന്നതോടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വൻ ദുരന്തത്തിന്റെ കണക്കുകളാണ് പുറത്തുവരുന്നത്.

ബ്രസീല്‍, അമേരിക്ക, ഇന്ത്യ, മെക്സിക്കോ എന്നി രാജ്യങ്ങളിലാണ് തിങ്കളാഴ്ച മരണം കൂടുതലുണ്ടായത്. ബ്രസീലില്‍ തിങ്കളാഴ്ച 729 പേരാണ് മരിച്ചത്. ആകെ മരണം 44,118. പുതിയതായി 23,674 പേരില്‍ കൂടി രോഗം കണ്ടെത്തിയതോടെ ബ്രസീലിലെ രോഗികളുടെ എണ്ണം 8.91 ലക്ഷമായി. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച അമേരിക്കയില്‍ തിങ്കളാഴ്ച 421 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ മരണം അമേരിക്കയിൽ 1.18 ലക്ഷമായി. 21.82 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.80 ലക്ഷം പേര്‍ രോഗമുക്തി നേടി. 11.83 ലക്ഷം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

റഷ്യയിൽ രോഗികൾ 5.37 ലക്ഷം, ഇന്ത്യയിൽ 3.43 ലക്ഷം, യുകെയിൽ 2.96 ലക്ഷം, സ്‌പെയിനിൽ 2.91 ലക്ഷം, ഇറ്റലിയിൽ 2.37 ലക്ഷം, പെറുവിൽ 2.32 ലക്ഷം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ത്യയില്‍ 395, മെക്സിക്കോ 269, പെറു 172, റഷ്യ 143, ഇറാന്‍ 113, പാകിസ്ഥാന്‍ 97, സൗത്ത് ആഫ്രിക്ക 88, കൊളംബിയ 59, യുകെ, ചിലി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ 39 എന്നിങ്ങനെയാണ് തിങ്കളാഴ്ച മാത്രം മരിച്ചവരുടെ എണ്ണം.

സ്‌പെയിന്‍, ചൈന എന്നി രാജ്യങ്ങളില്‍ തിങ്കളാഴ്ച കൊവിഡ് മരണം ഒന്നും ഉണ്ടായിട്ടില്ല. ചൈനയില്‍ 49 പേര്‍ക്കും സ്‌പെയിനില്‍ 181 പേര്‍ക്കുമാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ തിങ്കളാഴ്ച 39 പേര്‍ മരിക്കുകയും 4,507 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ സൗദിയിലെ മരണം ആയിരം കവിഞ്ഞിരിക്കുകയാണ്. ആകെ രോഗബാധിതര്‍ 1.32 ലക്ഷമാണ്. ഖത്തറില്‍ തിങ്കളാഴ്ച മൂന്നുപേര്‍ കൂടി മരിച്ചതോടെ ഇതുവരെ യുള്ള മരണം 76 ആയി. 1,274 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 80,876. ഇതില്‍ 58,681 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ച യു.എ.ഇയില്‍ തിങ്കളാഴ്ച രണ്ടുപേര്‍ കൂടി മരിച്ചു. ആകെ മരണം 291. ഇതുവരെ 42,636 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28,129 പേര്‍ രോഗമുക്തി നേടി. കുവൈറ്റിലും തിങ്കളാഴ്ച രണ്ട് പേര്‍ മരണപെട്ടു. ഒമാനിലും ബഹ്‌റൈനിലും തിങ്കളാഴ്ച നാലുപേര്‍ വീതമാണ് മരിച്ചത്. പുതിയതായി 1.24 ലക്ഷം പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി 81.08 ലക്ഷം പേരിലാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button