NationalNewsWorld

പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും, ചൈനക്ക് മോദിയുടെ മുന്നറിയിപ്പ്

അയൽരാജ്യങ്ങളുമായി സമാധാനമാണ് ഇന്ത്യ എക്കാലവും ആഗ്രഹിക്കുന്നതെന്നും,അതേസമയം, ഉചിതമായ മറുപടി നൽകാൻ രാജ്യം പ്രാപ്‌തമാണെന്നും, തിരിച്ചടിക്കാൻ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ എന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽ രാജ്യങ്ങളുമായി എക്കാലവും മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. അതിർത്തിയിൽ പോരാടിയാണ് ജവന്മാർ വീരമൃത്യു അടഞ്ഞത്. ഇന്ത്യ – ചൈന അതിർത്തി തർക്കത്തിൽ ജവന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രതികരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞത്. സൈനികരുടെ ജീവത്യാഗം പാഴാകില്ല. രാജ്യത്തിൻ്റെ ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിനിടെ മോദി പറഞ്ഞു.
പ്രദേശത്തെ സംഭവത്തിൽ സർവകക്ഷി യോഗം വിളിച്ചതിന് ശേഷമാണ് വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. വെള്ളിയാഴ്‌ച വൈകീട്ട് അഞ്ച് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് നിർണായക യോഗം നടക്കുക. വിവിധ പാർട്ടികളുടെ ദേശീയ അധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുക്കും. ലഡാഖിലെ ഗൽവാൻ താഴ്‌വരയിൽ തിങ്കളാഴ്‌ച രാത്രി ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ജവാന്മാരുടെ ജീവൻ നഷ്‌ടമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button