
ബഹ്‌റൈനിൽ പുതുതായി 654 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 314 പേർ പ്രവാസികളാണ്. 299 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 858 പേർ തിങ്കളാഴ്ച രോഗ വിമുക്തി നേടി. നിലവിൽ 5065 പേർ വിവിധ ചികിൽസാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നുണ്ട്. ഇവരിൽ 12 പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം ആരോഗ്യമന്ത്രാലയം അറിയിച്ചു രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം പതിനായിരം കവിഞ്ഞിട്ടുണ്ട്.