CinemaKerala NewsLatest NewsNews

മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. ആസിഖേ സംവിധാനിച്ചോളു….. കാണാം.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനത്തിനു പിന്നാലെ വിവാദവും എത്തി. വാരിയംകുന്നന്‍ എന്ന സിനിമക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദിയും, ബിജെപിയുമാണ് രംഗത്തെത്തിയിരിക്കുന്നത്. ചുരുക്കത്തിൽ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് വാരിയംകുന്നൻ എന്ന് തന്നെ പറയാം. 1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ലെന്നും ആസിഖേ സംവിധാനിച്ചോളു കാണാമെന്നുമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല യുടെ ഫേസ് ബുക്ക് പോസ്റ്റ്.

സമൂഹമാധ്യമങ്ങളിലുടെ വിവിധ നേതാക്കൾ ചിത്രത്തിനെതിരെ പ്രതികരിച്ചതിന് പിറകെയാണ് ഫേസ്ബുക്ക് പേജിലും പ്രതികരണം എത്തിയത്. വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തമാണെന്നും സംഘ പരിവാറുകാര്‍ കേറിക്കൊത്തുമ്പോള്‍ മതേതരരും, മുഖ്യനും, പ്രതിപക്ഷവും രംഗത്തെത്തുകയും സിനിമ രക്ഷപ്പെടുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നതെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
വാരിയംകുന്നന്‍ ചരിത്രത്തോട് നീതി പുലര്‍ത്തണമെന്നും അല്ലെങ്കില്‍ അത് അസ്വസ്ഥതയുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപിയും രംഗത്തെത്തിയത്തിനു പിറകെയാണ് ശശികലയുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

2021 ലേക്ക് വാരിയൻക്കുന്നൻ പുനരവതരിക്കുന്നത്രെ !
നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം’ സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?
അവരെ കുറ്റം പറയാൻ പറ്റ്വോ ?
മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം !
1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല!
ആസിഖേ സംവിധാനിച്ചോളു….. കാണാം. കെപി ശശികല കുറിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button