CovidHealthKerala NewsLatest NewsNationalNews

ബോളീവുഡ് താരം അമിതാഭ് ബാച്ചനും മകൻ അഭിഷേക് ബച്ചനും പിറകെ ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ്.

ബോളീവുഡ് താരം അമിതാഭ് ബാച്ചനും മകൻ അഭിഷേക് ബച്ചനും പിറകെ ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ ഇരുവരുടേയും ആന്റിജൻ പരിശോധനയുടെ ഫലം നെഗറ്റീവലായിരുന്നു. പിന്നീട് ശ്രവ പരിശോധനാ ഫലത്തില്‍ കൊവിഡ് ബാധിതരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ജയ ബച്ചന്റെ ഫലം നെഗറ്റീവാണ്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുന്നത്.

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ വീട്ടിൽ നിന്നും അധികം പുറത്തേക്ക് പോകാറില്ലാത്ത അമിതാഭ് ബച്ചന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമായിട്ടില്ല. വീട്ടുജോലിക്കാരിൽ നിന്നാകാം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് ഇടപെട്ട എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അമിതാഭ് അഭ്യര്‍ഥിക്കുകയാണ് ഉണ്ടായത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button