വീണ്ടും പ്രകോപന നീക്കവുമായി ചൈന, യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് വിജയസാധ്യതയില്ലെന്ന് ഗ്ലോബല്‍ ടൈംസ്.

ഇന്ത്യക്കെതിരെ വീണ്ടും പ്രകോപന നീക്കവുമായി ചൈന. ഇരു രാജ്യങ്ങളും തമ്മിൽ ഒരു യുദധം ഉണ്ടായാൽ ഇന്ത്യക്ക് വിജയ സാധ്യതയില്ലെന്ന്, ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്.
മോസ്‌കോയില്‍ വച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് പ്രകോപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യയും ചൈനയും വന്‍ശക്തികളാണെങ്കിലും ഒരു പോരാട്ടമാമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്നും അതിര്‍ത്തി വിഷയത്തില്‍ യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പരാമർശിച്ചിരിക്കുന്നു. ചൈനയുടെ സൈനിക ശേഷി ഉള്‍പ്പെടെയുള്ള ശേഷി ഇന്ത്യയേക്കാൾ ശക്തമാണെന്ന് ഇന്ത്യയെ ഓര്‍മ്മിപ്പിക്കണമെന്നും എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നു. വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രിയെ കണ്ടത്. ഇതിനു തൊട്ടു പിറകെയാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയൽ പുറത്ത് വരുന്നത്.
