Local News
മക്കളെ ഉപേക്ഷിച്ച് 26 കാരനായ കാമുകനൊപ്പം പോയ 44കാരി അറസ്റ്റിൽ

പട്ടാമ്പി : പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീ പിടിയിൽ . പട്ടാമ്പി ശങ്കരമംഗലം സ്വദേശിനിയാണ് അറസ്റ്റിലായത് . ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട് . 2020 ഫെബ്രുവരിയിലാണ് ഒമ്പതും 15-ഉം വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് അയൽവാസിയായ 26-കാരനൊപ്പം ഇവർ തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയത്.
ഭർത്താവിന്റെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തിയ, പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ സിദ്ധീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംസ്ഥാന അതിർത്തിയായ ഗോപാലപുരത്ത് നിന്നും ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പട്ടാമ്ബി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.